Qatar

ഖത്തർ ലോകകപ്പിന്റെ ഭാഗമായുണ്ടായ എല്ലാ മാലിന്യങ്ങളും റീസൈക്കിൾ ചെയ്ത് ഊർജ്ജമാക്കി

പരിസ്ഥിതി സൗഹൃദ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി 2022ലെ ഫിഫ ലോകകപ്പിന്റെ ഭാഗമായുണ്ടായ എല്ലാ മാലിന്യങ്ങളും പുനരുപയോഗം ചെയ്യുന്നതിനും ഊർജ മേഖലയിൽ അതിന്റെ പ്രയോജനം നേടുന്നതിലും മന്ത്രാലയം വിജയിച്ചുവെന്ന് മുനിസിപ്പാലിറ്റി മന്ത്രി ഡോ.അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ് സ്ഥിരീകരിച്ചു.

പരിസ്ഥിതി സൗഹൃദ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതിൽ ഖത്തർ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്നതിന് മന്ത്രാലയം ഫലപ്രദമായി സംഭാവന നൽകിയതായി ഖത്തർ സർവകലാശാലയിൽ ഇന്നലെ ആരംഭിച്ച രണ്ടാം ലോക എൻജിനീയറിങ് ആൻഡ് ടെക്‌നോളജി കോൺഗ്രസിന്റെ ഉദ്ഘാടന ചർച്ചയിൽ മന്ത്രി പറഞ്ഞു.

ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 100 ശതമാനവും റീസൈക്കിൾ ചെയ്ത് ഊർജമാക്കി മാറ്റുന്ന ചരിത്രത്തിലെ ആദ്യത്തെ ടൂർണമെന്റാണ് ഖത്തർ ലോകകപ്പ് 2022 എന്ന് ഡോ. അൽ സുബൈ ഊന്നിപ്പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button