Qatar

ഭക്ഷ്യസേവന തൊഴിലാളികൾക്കിടയിൽ സുരക്ഷാ ക്യാമ്പെയ്നുമായി ദോഹ മുനിസിപ്പാലിറ്റി

സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ രീതിയിൽ ഭക്ഷണം തയ്യാറാക്കൽ, കൈകാര്യം ചെയ്യൽ രീതികൾ എന്നിവയെക്കുറിച്ചു ഭക്ഷ്യ സേവന തൊഴിലാളികൾക്കിടയിൽ ധാരണ വർദ്ധിപ്പിക്കുന്നതിന് ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ, ഹെൽത്ത് കൺട്രോൾ വകുപ്പുകൾ വിപുലമായ പ്രചാരണങ്ങൾ നടത്തി.

പ്രചാരണത്തിൽ മുനിസിപ്പൽ അധികൃതർ വിവിധ ഭാഷകളിൽ ഭക്ഷ്യ സംഭരണം, തയ്യാറാക്കൽ, സേവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സുരക്ഷിത രീതികൾ ഉൾക്കൊള്ളുന്ന ലഘുലേഖകളും തൊഴിലാളികൾക്കുള്ള ഗൈഡുകളും വിതരണം ചെയ്തു.

ബോധവൽക്കരണ കാമ്പയിനിൽ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യേണ്ട സാഹചര്യങ്ങൾ, അല്ലെങ്കിൽ എന്തൊക്കെ തരം സുരക്ഷാ മുൻകരുതലുകൾ നടപ്പാക്കണം എന്നതിനെക്കുറിച്ചും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button