QatarUpdatesWeather

ഖത്തറിൽ താപനില ക്രമമായി ഉയരും, മുന്നറിയിപ്പു നൽകി കാലാവസ്ഥാ വകുപ്പ്

ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നടത്തിയ അപ്‌ഡേറ്റിൽ, രാജ്യത്തെ താപനില വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്രമാനുഗതമായി ഉയരുമെന്നു വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമാവധി താപനില 37 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് ക്യുഎംഡി പറഞ്ഞു. ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ടിപ്പുകളും ക്യുഎംഡി പങ്കിട്ടു:

– സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കുക
– ആവശ്യത്തിന് വെള്ളം കുടിക്കുക
– കുട്ടികളെ കാറിൽ തനിച്ചാക്കരുത്
– ഔട്ട്‌ഡോർ സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ തണലിൽ ഇടവേളകൾ എടുക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button