EntertainmentInternationalQatar

ക്വാറൻറീനില്ലാത്ത അവധിക്കാല പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ഹോളിഡേയ്സ്

ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് ഏഥൻസിലേക്കും മൈക്കോനോസിലേക്കും ക്വാറൻറീൻ രഹിത അവധിക്കാല പാക്കേജുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ഖത്തറി പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി യാത്ര ചെയ്യാനും ഗ്രീസിൽ മനോഹരമായ വേനൽക്കാലം അനുഭവിക്കാനും ഇതു വഴി അവസരമുണ്ടാകുന്നു.

യാത്രക്കാർക്ക് ഏഥൻസിൽ വേനൽക്കാല അവധിദിനങ്ങൾ ചെലവഴിച്ച് പുരാവസ്തു പ്രദേശങ്ങൾ, മനോഹരമായ മറ്റു പ്രദേശങ്ങൾ, ആറ്റിക ഉപദ്വീപിനു ചുറ്റുമുള്ള ബീച്ചുകൾ എന്നിവ പര്യവേക്ഷണം ചെയ്യാനും അല്ലെങ്കിൽ വിനോദത്തിനുള്ള ദ്വീപായ മൈക്കോനോസ് സന്ദർശിക്കാനും മനോഹരമായ ബീച്ചുകളിലും മനോഹരമായ കാഴ്ചകളിലും ഏർപ്പെടാനും ഇതുവഴി കഴിയും.

ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് ത്രീ നൈറ്റ് പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ദിവസേനയുള്ള പ്രഭാതഭക്ഷണം, ട്രാൻസ്ഫർ, കാഴ്ചകൾക്കും ഉല്ലാസയാത്രകൾക്കുമുള്ള ലോക്കൽ അസിസ്റ്റൻറ് എന്നിവ ഉൾപ്പെടുന്നു.

മൈക്കോനോസ് സന്ദർശിക്കുന്ന അതിഥികൾക്ക് നാല് ഹോട്ടലുകളിൽ അവർക്ക് താൽപര്യമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാം: ഉയർന്ന നിലവാരമുള്ള മൂന്നു 5-സ്റ്റാർ പ്രോപ്പർട്ടികളായ മൈക്കോണിയൻ അംബാസഡർ, മൈക്കോണിയൻ കിമ, മൈക്കോണിയൻ വില്ലാസ് കളക്ഷൻ എന്നിവക്കൊപ്പം 4-സ്റ്റാർ പ്രോപ്പർട്ടിയായ പെറ്റാസോസ് ബീച്ചും ഇതിലുൾപ്പെടുന്നു.

ഏതൻസിൽ അവധിക്കാലം ആഘോഷിക്കുന്നവർ 5-സ്റ്റാർ എൻ‌ജെ‌വി ഏഥൻസ് പ്ലാസയിലാണു താമസിക്കുക. രണ്ടു സ്ഥലങ്ങളിലും സാധാരണ വിലയിൽ നിന്ന് 40 ശതമാനം വരെ ലാഭിക്കാവുന്ന തരത്തിലാണ് പാക്കേജുകൾ. ക്വാറൻറൈൻ-ഫ്രീ ഹോളിഡേ പാക്കേജിന്റെ തുക ഒരാൾക്ക് 4,372 ഖത്തർ റിയാലാണ്. മെയ് 14 മുതൽ സെപ്റ്റംബർ 30 വരെയുള്ള പാക്കേജുകളുടെ കൂടുതൽ വിവരങ്ങൾക്ക് www.qatarairwaysholidays.com/summer-in-greece സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button