QatarUpdatesWeather

ഖത്തറിൽ ശക്തമായ കാറ്റു തുടരുമെന്ന് ക്യുഎംഡി

ശനിയാഴ്ച വൈകുന്നേരം 6 മണി വരെ കടൽത്തീരത്തെ കാലാവസ്ഥ ആദ്യം മിതമായ താപനിലയിലും പകൽസമയത്ത് മേഘങ്ങളോടും ചെറിയ പൊടിപടലങ്ങളോടും കൂടി മൂടൽ നിറഞ്ഞതായിരിക്കുമെന്നും ചിലയിടങ്ങളിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതിദിന കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു.

ആഴക്കടലിൽ ആദ്യം മൂടലുണ്ടാകും, വടക്ക് ഭാഗത്ത് മഴ പെയ്യാൻ സാധ്യതയുള്ള ചിതറിക്കിടക്കുന്ന മേഘങ്ങളും പിന്നീട് ഉച്ചയോടെ ശക്തമായ കാറ്റും ഉയർന്ന കടലും പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

കടൽത്തീരത്ത് കാറ്റ് തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ദിശയിൽ 05-15 KT വേഗതയിൽ വീശി ഉച്ചയോടെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് 12-22 KT വേഗതയിൽ മാറും, ചില സമയങ്ങളിൽ 33 KT വരെയാകാം. ആഴക്കടലിൽ തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറായി 03-13 KT വേഗതയിൽ വീശുന്ന കാറ്റ് ഉച്ചയോടെ വടക്കുപടിഞ്ഞാറു ദിശയിൽ 15-25 KT വേഗതയിലായി മാറുകയും ചിലപ്പോൾ 35 KT വേഗതയിലേക്കു മാറുകയും ചെയ്യും.

ദൃശ്യപരത 4 മുതൽ 8/3 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും. കടൽത്തീരത്ത് തിരകൾ 5 അടി വരെയും ആഴക്കടലിൽ 12 അടി വരെയും ഉയർന്നേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button