HealthQatar

ഖത്തറിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ പ്രോഗ്രാമിൽ വലിയ പുരോഗതി

കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിൽ വലിയ പുരോഗതി കൈവരിച്ച് ഖത്തർ. ഖത്തറിൽ 12നും 15നും ഇടയിൽ പ്രായമുള്ള 55 ശതമാനത്തിലധികം പേർക്കും കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് മെയ് 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിൻ നൽകാനാരംഭിച്ചത്.

“12 മുതൽ 15 വയസ്സുവരെയുള്ള 55 ശതമാനത്തിലധികം പേർക്കും കൊവിഡ് വാക്സിൻ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു,” പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത് മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

“ഇതൊരു നല്ല ശതമാനമാണെങ്കിലും ഞങ്ങൾക്ക് കൂടുതൽ ആവശ്യമാണ്, അതിനാൽ കുട്ടികൾക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത എല്ലാ രക്ഷിതാക്കളും അതു പൂർത്തിയാക്കി അവരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.” അവർ കൂട്ടിച്ചേർത്തു.

കൂടുതൽ കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കുന്നതിലൂടെ അധ്യയനവർഷം ആരംഭിക്കുമ്പോൾ ഖത്തർ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് മന്ത്രാലയം പറഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പുവരുത്തുന്നതിനായി സ്കൂളുകളിൽ മുൻകരുതലുകൾ നടപ്പിലാക്കിതിനെക്കുറിച്ചും ഡോ. അൽ ബയാത് സംസാരിച്ചു.

“പുതിയ അധ്യയന വർഷത്തിൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുന്നു. 50 ശതമാനം ഹാജർ ക്ലാസുകളിൽ ആൾക്കൂട്ടം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നു, അതുപോലെ തന്നെ ഓരോ വിദ്യാർത്ഥിക്കും ഇടയിൽ കുറഞ്ഞത് 1.5 മീറ്റർ ദൂരം നിലനിർത്താൻ എല്ലാ ക്ലാസുകളും സജ്ജമാക്കി.” അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button