IndiaQatar

ഗൾഫ് പ്രതിസന്ധി അവസാനിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തു

ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അനുരഞ്ജനത്തിൽ എത്തിയതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സ്വാഗതം ചെയ്തു.

“സൗദി അറേബ്യയിലെ അൽ-ഉലയിൽ അടുത്തിടെ സമാപിച്ച ജിസിസി ഉച്ചകോടിയിൽ ഉണ്ടായ ഗുണപരമായ സംഭവവികാസങ്ങളിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.” മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

“ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധം പുലർത്തുന്നുണ്ട്. പുതിയ സംഭവവികാസങ്ങൾ മേഖലയിലെ സമാധാനം, പുരോഗതി, സ്ഥിരത എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജിസിസി രാജ്യങ്ങളുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button