InternationalQatar

ഖത്തറും തുർക്കിയും 12 പുതിയ കരാറുകളിൽ ഒപ്പുവെക്കും

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും റിപ്പബ്ലിക് ഓഫ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെയും അധ്യക്ഷതയിൽ ഇന്ന് നടക്കുന്ന ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാം സെഷനിൽ ഖത്തറും തുർക്കിയും 12 പുതിയ കരാറുകളിൽ ഒപ്പുവെക്കും.

വിവിധ മേഖലകളിൽ ശ്രദ്ധേയമായ വളർച്ചയ്ക്കും വികാസത്തിനും സാക്ഷ്യം വഹിച്ച തുർക്കിയുമായി ശക്തവും തന്ത്രപരവും അസാധാരണവുമായ പങ്കാളിത്ത ബന്ധം ഖത്തർ ആസ്വദിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളുടെ എണ്ണം 80 ആകും. തുർക്കി ഉപപ്രധാനമന്ത്രി മെവ്‌ലൂത് കാവുസോഗ്ലുവിനൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉപപ്രധാനമന്ത്രി. തുർക്കി സമ്പദ്‌വ്യവസ്ഥയുടെ ‘ദൃഢമായ അടിത്തറ’യിൽ അദ്ദേഹം പൂർണ വിശ്വാസവും പ്രകടിപ്പിച്ചു.

ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് സമ്മേളനം ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കാനുള്ള അവസരമായിരിക്കുമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button