IndiaQatar

ഇന്ത്യക്കാർക്കു ഫാമിലി വിസിറ്റിംഗ് വിസക്ക് മെട്രാഷ്2 വഴി അപേക്ഷിക്കാം

ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഫാമിലി വിസിറ്റിംഗ് വിസക്ക് മെട്രാഷ്2 വഴി അപേക്ഷിക്കാൻ കഴിയും. ഫാമിലി റസിഡന്റ് വിസ അപേക്ഷകൾ തുടങ്ങിയതിനു പിന്നാലെയാണ് പുതിയ സേവനം ആരംഭിച്ചത്.

അപേക്ഷിക്കാൻ, മെട്രാഷ് 2 ലെ ‘വിസ’ പേജിലേക്കും, തുടർന്ന് ‘ഫാമിലി വിസിറ്റ്’ സെഷനിലേക്കും പോയി ‘ഫാമിലി വിസ ആപ്ലിക്കേഷൻ’ എന്ന ഒപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ‘ന്യൂ അപ്ലിക്കേഷൻ’ ക്ലിക്കുചെയ്‌ത് നിർദ്ദേശങ്ങൾ പാലിച്ച് അപേക്ഷ പൂരിപ്പിക്കാം.

റെഡ്-ലിസ്റ്റ് രാജ്യങ്ങളായ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്കുള്ള പ്രവേശനം ഖത്തർ അംഗീകരിച്ച വാക്സിനേഷൻ സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്തരം സന്ദർശകർ ഇഹ്റാസ് വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും യാത്രയ്ക്ക് മുമ്പായി അനുമതി നേടുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button