QatarUpdates

ഈദ് ഉൽ ഫിത്റിന് സ്വകാര്യമേഖലക്കുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

ഈദ് ഉൽ ഫിത്റിന് സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്നു ദിവസത്തെ അവധി നൽകണമെന്ന് മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് പ്രഖ്യാപിച്ചു. ഈ അവധി ദിവസങ്ങളിലെ ശമ്പളത്തിന് തൊഴിലാളികൾ അർഹരാണെന്നും മിനിസ്ട്രി വ്യക്തമാക്കി. ഈ ദിവസങ്ങളിൽ ജോലി ചെയ്യുന്നത് അഡീഷനൽ ജോലി സമയമായാണു കണക്കാക്കുക.

കൊറോണ വൈറസിനെ ചെറുക്കുന്നതിനു വേണ്ടി തൊഴിൽ മേഖലയിൽ നടത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കുന്ന തൊഴിലാളികളെ മന്ത്രാലയം അഭിനന്ദിച്ചു. മാസ്ക്, ഗ്ലൗസ്, സാമൂഹിക അകലം പാലിക്കൽ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പിന്തുടരണമെന്ന് ഒരിക്കൽക്കൂടി അവർ ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button