HealthQatar

കൊവിഡ് 19: അമിതവണ്ണമുള്ളവർക്ക് മുന്നറിയിപ്പ്

അമിതവണ്ണമുള്ളവർക്ക് കൊവിഡ് വൈറസ് ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടാനും അപകടസാധ്യതയും കൂടുതലാണെന്ന് നാഷണൽ ഒബെസിറ്റി ട്രീറ്റ്മെന്റ് സെന്ററിലെ സീനിയർ കൺസൾട്ടന്റ് പ്രൊഫസർ ഷഹറദ് തഹേരി പറഞ്ഞു.

ആരോഗ്യപരമായ സങ്കീർണതകൾ കൂടുതലുള്ളതിനാൽ അമിതവണ്ണമുള്ളവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മഹാമാരി മൂലം വീടിനകത്തു തന്നെ കൂടുതൽ തുടരുന്നവർ ശരീരഭാരം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അമിതവണ്ണമുള്ള വ്യക്തികൾക്ക് വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്നു പറഞ്ഞ അദ്ദേഹം ചികിത്സാ കേന്ദ്രം കഴിഞ്ഞ വർഷം പതിനായിരക്കണക്കിനു പേരാണ് സന്ദർശിച്ചതെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button