QatarSports

ദോഹയിൽ നടക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിനുള്ള ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങി

മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമായിത്തുടങ്ങി. ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് – ദോഹ 2024 അടുത്ത വർഷം ഫെബ്രുവരി 2 മുതൽ 18 വരെ ഖത്തറിൽ നടക്കും.

ആഗോള അക്വാട്ടിക്‌സ് കലണ്ടറിലെ ഏറ്റവും ആവേശകരമായ മത്സരത്തിനായി 190ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,600ലധികം എലൈറ്റ് അത്‌ലറ്റുകളേയും ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളേയും ആരാധകരേയും സ്വാഗതം ചെയ്യാൻ ഖത്തർ തയ്യാറെടുക്കുകയാണ്.

ഖത്തറിന്റെ തലസ്ഥാനത്ത് നീന്തൽ, ഡൈവിംഗ്, വാട്ടർ പോളോ, ആർട്ടിസ്റ്റിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ, ഹൈ ഡൈവിംഗ് എന്നീ ആറ് ജല കായിക ഇനങ്ങളിലായി 75 മെഡൽ നേടാനുള്ള മത്സരങ്ങൾ നടക്കുമെന്ന് വേൾഡ് അക്വാട്ടിക്സും വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് – ദോഹ 2024 പ്രാദേശിക സംഘാടക സമിതിയും അറിയിച്ചു.

ദോഹ 2024 ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഉദ്ഘാടന ചടങ്ങിനും മത്സര പരിപാടികൾക്കുമുള്ള ടിക്കറ്റുകൾ ആരാധകർക്ക് ഇപ്പോൾ വാങ്ങാം.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ഔദ്യോഗിക ടിക്കറ്റിംഗ് പോർട്ടലിലൂടെ ഓൺലൈനായി മാത്രമേ ടിക്കറ്റുകൾ ലഭ്യമാകൂ. ദോഹ 2024 ലെ വിൽപ്പന കാലയളവിൽ മൂന്ന് ടിക്കറ്റ് വിഭാഗങ്ങൾ ലഭ്യമാണ്:

വിഭാഗങ്ങൾ 1, 2, മൾട്ടി-സെഷൻ പാസ് എന്നിവയാണത്. കാറ്റഗറി 1 ആരംഭിക്കുന്നത് QR35 മുതലാണ്, ഇത് QR200 വരെ  ഉയരുകയും വേദിക്കുള്ളിൽ പ്രധാന സീറ്റുകൾ നൽകുകയും ചെയ്യുന്നു. QR20 മുതൽ കാറ്റഗറി 2 ആരംഭിക്കുന്നു.

മൾട്ടി-സെഷൻ പാസ് ഒരു മത്സര ദിനത്തിൽ തിരഞ്ഞെടുത്ത ഒരു കായിക ഇനത്തിന്റെ ഒന്നോ അതിലധികമോ സെഷനുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കാണികൾക്കായി നീക്കിവച്ചിരിക്കുന്നതാണ്.

മൾട്ടി-സെഷൻ പാസുകൾ ഓരോന്നും QR200 മുതൽ ആരംഭിക്കുന്നു. ഉപഭോക്താവിന് ഓരോ വിഭാഗത്തിനും 10 ടിക്കറ്റുകൾ വരെ വാങ്ങാം. ആസ്പയർ ഡോം, ഹമദ് അക്വാട്ടിക് സെന്റർ, ഓൾഡ് ദോഹ തുറമുഖം എന്നിങ്ങനെ മൂന്ന് പ്രധാന വേദികളിലായാണ് ചാമ്പ്യൻഷിപ്പുകൾ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button