KeralaQatar

ഖത്തറിൽ ജോലി സ്ഥലത്ത് കണ്ടയ്നറുകൾ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിൽ വെയർ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. മുത്താലം കിടങ്ങൻ തടയിൽ മുഹമ്മദ് (ബാബു) ആണ് മരിച്ചത്. 56 വയസായിരുന്നു.

കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് കണ്ടയ്നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ : നഫീസ. മക്കൾ: ഷൗക്കത്ത് (സൗദി), ജംഷീറലി (ഖത്തർ), ജുമൈലത്ത് (എൻ.ജി.ഒ കോർട്ടേഴ്സ്), ജംഷീറ (മടവൂർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button