QatarWeather

ഖത്തറിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

ബുധനാഴ്ച വൈകുന്നേരം 6:00 വരെ കാലാവസ്ഥ ചിതറിയ മേഘങ്ങളോടെയും ചെറുതായി പൊടി നിറഞ്ഞതായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ദൈനംദിന റിപ്പോർട്ടിൽ അറിയിച്ചു.

പകൽ സമയത്ത് ചൂട് അനുഭവപ്പെടുമെന്നും അവർ വ്യക്തമാക്കി. ചില സ്ഥലങ്ങളിൽ മഴ ഇടിമിന്നലോട് കൂടിയതാകാമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു, വടക്കുകിഴക്കൻ സ്ഥലങ്ങളിൽ ശക്തമായ കാറ്റും ഉയർന്ന കടലും മഴക്കൊപ്പം പ്രതീക്ഷിക്കാം.

ദൃശ്യപരത 5 മുതൽ 8 കിലോമീറ്റർ വരെയായിരിക്കും, ചില സമയങ്ങളിൽ 3 കിലോമീറ്ററോ അതിൽ കുറവോ ആകാനും സാധ്യതയുണ്ട്. കടലിലെ തിരമാലകൾ മഴയുള്ള സമയത്ത് 8 അടി വരെ ഉയരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button