HealthQatar

കൊവിഡ് പോരാട്ടത്തിൽ വ്യക്തിശുചിത്വം ഉറപ്പാക്കാൻ ഒരു മാസത്തിൽ ഒരു ലക്ഷം ലിറ്റർ സാനിറ്റൈസർ നിർമിച്ച് ഖത്തർ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായകമായ കൈകളുടെ ശുചിത്വം രാജ്യത്തെ വ്യക്തികൾക്ക് ഉറപ്പാക്കുന്നതിനായി ചുരുങ്ങിയ സമയത്തിനുള്ളിൽ ഖത്തർ പ്രാദേശികമായി ഹാൻഡ് സാനിറ്റൈസർ ഉത്പാദിപ്പിക്കാൻ ആവശ്യമായ ശേഷി വർദ്ധിപ്പിച്ചു. നിലവിൽ പ്രതിമാസം ഒരു ദശലക്ഷം ലിറ്റർ ഹാൻഡ് സാനിറ്റൈസറാണ് ഖത്തർ ഉത്പാദിപ്പിക്കുന്നത്.

ആഭ്യന്തര ഉത്പാദനം നിരവധി പ്രാദേശിക അണുനാശിനി ഉൽപന്നങ്ങൾ നിലവിൽ വരാൻ കാരണമായി. അവ ഇപ്പോൾ വാണിജ്യ, ഉപഭോക്തൃ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. ഖത്തർ നിലവിൽ പ്രതിമാസം 992,000 ലിറ്റർ ഹാൻഡ് സാനിറ്റൈസർ ഉത്പാദിപ്പിക്കുന്നു.” -രാജ്യത്തെ കൊറോണ വൈറസിനെക്കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും പങ്കിടുന്ന ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജി‌സി‌ഒ) വെബ്‌സൈറ്റിന്റെ ‘ഇൻ ഫോക്കസ്’ പേജിൽ പറഞ്ഞു.

ജി‌സി‌ഒ വെബ്‌സൈറ്റിൽ പുതിയതായി ഉൾപ്പെടുത്തിയ പേജ് ഖത്തറിലെ കൊവിഡിന്റെ അവസ്ഥയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ നൽകുന്നു. സ്വയംപര്യാപ്തത, വിദ്യാഭ്യാസം, പ്രതിരോധ നടപടികൾ, യാത്ര എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഇതുവഴി ലഭ്യമാണ്. കൊവിഡുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഈ പേജ് ഉത്തരം നൽകുന്നുമുണ്ട്.

രാജ്യത്ത് ആവശ്യത്തിന് ഭക്ഷണവും ഉപഭോഗവസ്തുക്കളും ലഭ്യമാകുന്നതിനായി ഖത്തർ സംസ്ഥാനം പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ ദീർഘകാലത്തേക്ക് നിറവേറ്റാൻ കഴിയുന്ന തരത്തിൽ ഭക്ഷ്യശേഖരം സൂക്ഷിക്കുന്നുണ്ട്. ഖത്തറിലെ ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കളുടെ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയം 14 കരാറുകളിൽ ഒപ്പുവച്ചിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button