QatarUpdates

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച രണ്ടു സ്ഥാപനങ്ങൾ മന്ത്രാലയം അടപ്പിച്ചു

കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഖത്തർ സ്വീകരിച്ച മുൻകരുതൽ നടപടികൾ പാലിക്കാത്തതിന്റെ പേരിൽ ഒരു ജിമ്മിന്റെ രണ്ട് ശാഖകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (മോസിഐ) പ്രഖ്യാപിച്ചു. അൽ റയ്യാനിലും പേൾ-ഖത്തറിലുമുള്ള രണ്ട് ശാഖകൾ അടയ്ക്കാൻ എഫ് 45 ട്രെയിനിംഗിന് മന്ത്രാലയം നിർദ്ദേശം നൽകി.

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുൻകരുതൽ പ്രതിരോധ നടപടികളും സംബന്ധിച്ച് മന്ത്രാലയത്തിന്റെ സർക്കുലർ നിർദ്ദേശങ്ങൾ ഈ ജിമ്മുകൾ പാലിക്കുന്നില്ലെന്നും ഷോപ്പുകളുടെ പൊതുവായതും പ്രത്യേകവുമായ ആവശ്യകതകൾ പാലിക്കുന്നില്ലെന്നും മന്ത്രാലയം ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റിൽ പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ പരിഷ്കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ബിസിനസുകൾ അടച്ചിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button