Qatar

ഖത്തറിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വലിയ വർദ്ധനവ്

‘ഖത്തർ ഫാംസ്’, ‘പ്രീമിയം ഖത്തറി വെജിറ്റബിൾസ്’ എന്നീ മാർക്കറ്റിംഗ് പ്രോഗ്രാമുകളിലൂടെ പ്രാദേശിക ഉൽ‌പന്നങ്ങളുടെ വിൽ‌പനയിൽ ഗണ്യമായ വർധനയുണ്ടായി. പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ചതിനുശേഷം വിൽപ്പന 60 ശതമാനത്തിലധികമാണ് ഉയർന്നത്.

“പ്രീമിയം ഖത്തറി വെജിറ്റബിൾസ് പ്രോഗ്രാം 2017ൽ ഞങ്ങൾ ആരംഭിച്ചു, വിൽപ്പനയുടെ അളവ് പ്രതിവർഷം 2,740 ടൺ ആയിരുന്നു. നിലവിൽ അത് 66 ശതമാനം വളർച്ചാ നിരക്കു കൈവരിച്ച് 4,874 ടണ്ണിലെത്തി.” മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക വകുപ്പിലെ അഗ്രികൾച്ചറൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി മുഹമ്മദ് അഹമ്മദ് അൽ ഖാൻജി പറഞ്ഞു.

പ്രാദേശിക കർഷകർക്ക് അവരുടെ നിക്ഷേപത്തിനും കരകൗശലത്തിനും ന്യായമായ വില കണ്ടെത്തുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വിളവ് പ്രാദേശിക ഫാമുകളെ ഉൽ‌പന്നങ്ങൾ വർദ്ധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button