IndiaQatar

കൊവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ ഇന്ത്യൻ എംബസി വെട്ടിക്കുറച്ചു

നാട്ടിലേക്കു യാത്രക്കാർ തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്നതു കൊണ്ട് കൊവിഡ് 19 ഹെൽപ് ലൈൻ നമ്പറുകളുടെ എണ്ണം കുറക്കുകയാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. 55647502, 55667569 എന്നീ നമ്പറുകളിൽ മാത്രമേ ഇതിനു വേണ്ടി ബന്ധപ്പെടാൻ കഴിയുവെന്ന് എംബസി വ്യക്തമാക്കി. ട്വിറ്ററിലാണ് ഇക്കാര്യം അവർ അറിയിച്ചത്.

അതേ സമയം മേൽപറഞ്ഞ നമ്പറുകളിലെ സേവനങ്ങൾ വാട്സ് ആപ്പ്, എസ്എംഎസ് എന്നിവ വഴിയായിരിക്കും. ദുരിതമനുഭവിക്കുന്നവർക്കുള്ള ഭക്ഷണം, വൈദ്യസഹായം എന്നിവ മാത്രമാണ് കൊവിഡ് ഹെൽപ് ലൈൻ വഴി ലഭ്യമാവുകയെന്നും എംബസി അറിയിച്ചു.

നാട്ടിലേക്കു തിരിച്ചു പോകുന്നതിനും കോൺസുലാർ സേവനങ്ങൾക്കും ഈ നമ്പറുകൾ ഉപയോഗിക്കരുതെന്നും അതിനു വേണ്ടി മുൻപു നിർദ്ദേശിച്ചിട്ടുള്ള നമ്പറുകൾ മാത്രമേ ഉപയോഗിക്കാവു എന്നും എംബസി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button