QatarUpdates

പരിപാടികൾ സംഘടിപ്പിക്കാൻ മെട്രാഷ് 2 വഴി ഇനി മുതൽ അപേക്ഷ നൽകാം

സെക്യൂരിറ്റി ഡിപാർട്മെന്റുകൾ സന്ദർശിക്കാതെ ഒരു പരിപാടി (വിരുന്ന്, അനുശോചനം മുതലായ) നടത്തുന്നതിന് എല്ലാവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന സേവനം മെട്രാഷ് 2 ആപ്പ് വഴി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.

വളരെ ലളിതമായ ഘട്ടങ്ങളിലൂടെ തന്നെ അഭ്യർത്ഥന സമർപ്പിക്കാൻ കഴിയും. മെട്രാഷ് 2വിലെ ‘കമ്മ്യൂണിക്കേറ്റ് വിത്ത് അസ്’ തുറന്നതിനു ശേഷം ‘അപ്ലൈ ടു ഹോൾഡ് ആൻ ഇവന്റ്’ തിരഞ്ഞെടുത്ത് പ്രതിജ്ഞ അംഗീകരിക്കുക. ഇതിനുശേഷം വിശദാംശങ്ങൾ പൂരിപ്പിച്ച് അയയ്‌ക്കേണ്ടതുണ്ട്.

ഈ ഘട്ടങ്ങൾ‌ പൂർ‌ത്തിയായാൽ‌, അപേക്ഷകർ‌ക്ക് രജിസ്റ്റർ‌ ചെയ്‌ത ഇമെയിലിൽ‌ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. അംഗീകാരം മെട്രാഷ് 2 ൽ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്കാണ് അയയ്ക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button