Qatar

ക്വാറന്റിൻ ലംഘനം നടത്തിയ നാലുപേർ കൂടി ഖത്തറിൽ അറസ്റ്റിൽ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഹോം ക്വാറന്റിൻ വ്യവസ്ഥ ലംഘിച്ചതിന് നാല് പേരെ ഞായറാഴ്ച ഖത്തറിൽ അറസ്റ്റ് ചെയ്തു. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് പടരാതിരിക്കുന്നതിനും പൊതുജനാരോഗ്യ മന്ത്രാലയവും അതിന്റെ സഹായസംഘങ്ങളും പ്രതിനിധീകരിക്കുന്ന അധികാരികളാണ് അറസ്റ്റ് നടത്തിയത്.

അറസ്റ്റിലായവർ:
1- ഖാലിദ് അബ്ദുല്ല റാഷിദ് അൽ ഷെയ്ഖ് അൽ കുവാരി
2- മുഹമ്മദ് അബ്ദുൽ കരീം യൂസഫ് അൽ സുകി
3- ഹിലാൽ ഫയസ് ഖലീഫ്
4- രാകേഷ് കുമാർ ഫാർമ

മറ്റുള്ളവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ ബന്ധപ്പെട്ട അധികാരികൾ പൗരന്മാരോടും ഹോം ക്വാറന്റിനിൽ ഉള്ളവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button