Qatar

ഖത്തറിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല, സ്വകാര്യ ക്ലിനിക്കുകൾക്ക് നിയന്ത്രണം

ഖത്തറിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ താൽക്കാലികമായി അവസാനിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽ താനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗം ആരോഗ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ശേഷമാണ് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നു തീരുമാനിച്ചത്.

നിലവിലെ നിയന്ത്രണങ്ങൾ അതുപോലെ തുടരാനാണ് ക്യാബിനറ്റ് യോഗം തീരുമാനിച്ചത്. അതേ സമയം ഏപ്രിൽ 2 മുതൽ രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളിൽ അടിയന്തിര സ്വഭാവമില്ലാത്ത മെഡിക്കൽ സേവനങ്ങൾ നിർത്തി വെക്കുമെന്ന പുതിയ തീരുമാനം മന്ത്രിസഭ എടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button