Qatar
ഖത്തറിൽ കൊവിഡ് പ്രൊട്ടോക്കോൾ ലംഘനത്തിനു നടപടി നേരിടുന്നവർ വർദ്ധിക്കുന്നു
രാജ്യത്തെ കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 451 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിനാണ് 4360 പേർക്കെതിരെയും നടപടി സ്വീകരിച്ചത്
ഇതിനു പുറമെ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് മന്ത്രാലയം ഏഴു പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിനു 84 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ നടത്തിയവരെ ഉദ്യോഗസ്ഥർ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് ആരോഗ്യ അധികാരികൾ മുന്നറിയിപ്പ് നൽകി.
451 caught violating Covid-19 precautionary measures#Qatar #COVID19 https://t.co/Igs1kokcKX
— The Peninsula Qatar (@PeninsulaQatar) September 26, 2021