Qatar

ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം നീട്ടി ജനറൽ ടാക്സ് അതോറിറ്റി

ഡിസംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ഏപ്രിൽ 30ൽ നിന്നും ജൂൺ 30 വരെ നീട്ടി ജനറൽ ടാക്സ് അതോറിറ്റി. കൊവിഡ് പ്രതിസന്ധി കാരണം ഓഡിറ്റിംഗ് ജോലികൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് ആശ്വാസമാണ് ഈ തീരുമാനം.

നിലവില്‍ 10 ദശലക്ഷം റിയാല്‍ ടേണ്‍ ഓവറോ അല്ലെങ്കില്‍ 2 ദശലക്ഷം റിയാല്‍ കാപിറ്റലോ ഉള്ള സ്വദേശി, ജിസിസി രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്യണമെന്ന പരിധി ഇപ്പോൾ 5 ദശലക്ഷം ടേണ്‍ഓവര്‍ അല്ലെങ്കില്‍ ഒരു ദശലക്ഷം റിയാല്‍ കാപിറ്റല്‍ എന്നാക്കി കുറച്ചിട്ടുമുണ്ട്.

2020 ഡിസംബര്‍ 31 മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് മാറ്റം. ഈ പരിധിയില്‍ വരാത്ത ഖത്തരി, ജിസിസി കമ്പനികളും 2021 ആഗസ്ത് 31ന് അകം സിംപ്ലിഫൈഡ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം. ഇതിൽ വീഴ്ച വരുത്തിയിൽ ഓരോ ദിവസത്തിനും 500 റിയാൽ വീതമാണു പിഴ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button