Qatar

വേൾഡ് മിലിറ്ററി പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ദോഹയിൽ ആരംഭിച്ചു

44ആമത് വേൾഡ് മിലിറ്ററി പാരച്യൂട്ടിംഗ് ചാമ്പ്യൻഷിപ്പ് (CISM) വ്യാഴാഴ്ച ആരംഭിച്ചു, നവംബർ 29 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 438 പേർ പങ്കെടുക്കുന്നു.

വ്യാഴാഴ്ച ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

ഖത്തർ സായുധ സേനയിലെ റാങ്കിംഗ് ഓഫീസർമാരും മത്സരത്തിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവൻമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം അമീരി എയർഫോഴ്‌സിന്റെ എയർ ഷോയും അൽ സഈം മുഹമ്മദ് ബിൻ അബ്ദുല്ല അൽ അത്തിയ എയർ കോളേജിൽ നിന്നുള്ള വിമാനങ്ങളുടെ ഷോയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button