HealthQatar

ഈദ് അവധിക്കാലത്ത് ആംബുലൻസ്, സ്റ്റാഫുകൾ എന്നിവ കൂടുതൽ വിന്യസിപ്പിച്ച് എച്ച്എംസി

പ്രീ-ഹോസ്പിറ്റൽ കെയറിന്റെ തുടർച്ച ഉറപ്പു വരുത്തുന്നതിനും ഈദ് അവധിക്കാലത്തെ വർദ്ധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി, ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ആംബുലൻസ് സർവീസ് കൂടുതൽ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.

ഈദ് അവധി ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണത്തിൽ ഏകദേശം 10% മുതൽ 15% വരെ വർദ്ധനവ് കാണപ്പെടുന്നതിനാൽ, ആംബുലൻസ് സർവീസ് കൂടുതൽ വേണ്ടി വരാറുള്ള പ്രദേശങ്ങളിൽ അധിക കവറേജ് നൽകുന്നുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആംബുലൻസ് സർവീസ്, അലി ദർവിഷ് പറഞ്ഞു.

കത്താറ, സൂഖ് വാഖിഫ്, ആസ്പയർ പാർക്ക്, ബീച്ചുകൾ, മാളുകൾ, ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, അബു സമ്ര ബോർഡർ എന്നിവ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഈദിന്റെ ആദ്യ ദിവസം ആംബുലൻസ് സർവീസ് 312 പേർക്ക് സേവനം നൽകി. ഇത് മെയ് മാസത്തിലെ ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം രേഖപ്പെടുത്തിയ 270 കേസുകളെ അപേക്ഷിച്ചു കൂടുതലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button