HealthQatar

ഖത്തറിൽ തൊഴിലാളികൾക്കായി ഇൻസ്ട്രിയൽ ഏരിയയിൽ ഫീൽഡ് ഹോസ്പിറ്റലുകൾ ആരംഭിക്കുന്നു

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇൻസ്ട്രിയൽ മേഖലകളിൽ തൊഴിലാളികൾക്കു വേണ്ടി ഫീൽഡ് ഹോസ്പിറ്റൽ ഖത്തർ ആരംഭിക്കുന്നു. അൽ കസറാത്ത് സ്ട്രീറ്റിൽ ലേബർ ഡിപാർട്മെന്റ് ഓഫീസിന്റെ അടുത്തായി പത്തു ദിവസത്തിനുള്ളിൽ ഫീൽഡ് ഹോസ്പിറ്റൽ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അൻപതു ബെഡുകളുമായി തുടക്കം കുറിക്കുന്ന ആശുപത്രിയിൽ ആയിരം പേർക്ക് പ്രാഥമികമായി കൊവിഡ് 19 പരിശോധന നടത്താനുള്ള സൗകര്യമുണ്ടാകും. ബെഡുകളുടെ എണ്ണം രണ്ടാം ഘട്ടത്തിൽ ഇരുനൂറായും പിന്നീട് മുന്നൂറ്റി അൻപതായും വർദ്ധിപ്പിക്കുമെന്ന് ആശുപത്രിയുടെ നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന ഡോ.  ഖാലിദ് അബ്ദുൾ നൂർ പറഞ്ഞു.

വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഏതാനും കറൻസി എക്സ്ചേഞ്ച് സെൻററുകൾ തുറക്കാനുള്ള അനുമതി അടുത്തു തന്നെ നൽകുമെന്നും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ മാസം മുതൽ ലോക്ക് ഡൗണിലായ ഈ പ്രദേശങ്ങളിൽ ഭക്ഷ്യ ലഭ്യത ഉറപ്പു വരുത്തുന്നുണ്ടെന്നും അവർ അറിയിച്ചു.

ക്വാറന്റൈൻ സോണിലേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങളുണ്ടെങ്കിലും അവശ്യ സാധനങ്ങൾ എത്തിക്കാൻ ചില കമ്പനികൾക്ക് അനുമതിയുണ്ട്. ഇവിടേക്കു വരുന്ന വാഹനങ്ങളെ അണുവിമുക്തമാക്കാനുള്ള നടപടികളും കൃത്യമായി നടത്തികൊണ്ടിരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button