EducationQatar

ജനുവരി 2 മുതൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്കു മാറും

2022 ജനുവരി 2 ഞായറാഴ്‌ച മുതൽ ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും എല്ലാ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള ക്ലാസുകൾ നിർത്തിവച്ചതായും ഒരാഴ്ചത്തേക്ക് വിദൂര പഠന സംവിധാനം സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

സുരക്ഷിതമായ സ്‌കൂൾ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, കോവിഡ് കേസുകളുടെ എണ്ണത്തിൽ പ്രകടമായ വർധനവ് കണക്കിലെടുത്തുമാണ് ഈ തീരുമാനം. അഡ്മിനിസ്ട്രേറ്റീവ്, വിദ്യാഭ്യാസ ജീവനക്കാർ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും എത്തുന്നതു തുടരണം. വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ തങ്ങളുടെ കുട്ടികൾക്കു പാഠങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹകരിക്കാനും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button