HealthQatar

കൊറോണ ലോക്ക്ഡൗൺ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ലോകമെമ്പാടും അസാധാരണമായ സാഹചര്യമാണ് കൊറോണ വൈറസ് ഉണ്ടാക്കിയത്. സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങളിൽ ഉണ്ടാക്കിയ വ്യതിയാനങ്ങൾക്കു പുറമേ വ്യക്തികളിലും അതു വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. അതു പോലെ കുട്ടികളുടെ ജീവിതത്തിലും ഇതു വലിയ പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.

വൈറസ് ബാധയേൽക്കുന്നതിൽ നിന്നും കുട്ടികളെ കൂടുതൽ സംരക്ഷിക്കാൻ ആളുകൾ തയ്യാറാകുന്നുണ്ട്. എന്നാൽ വീടുകളിൽ തന്നെ തുടർന്ന് സാമൂഹ്യ ഇടപെടൽ കുറയുന്നത് കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടിനു കാരണമായേക്കാം. സ്കൂളുകളിലും പുറത്തുമുള്ള ഇടപെടലുകൾക്കു പകരം വീട്ടിൽ തന്നെ തുടരുന്നത് കുട്ടികളുടെ മാനസിക നിലയെ ബാധിക്കുമെന്നും അതു ചിലപ്പോൾ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കു കാരണമായേക്കാം എന്നുമാണ് സിദ്ര മെഡിസിനിലെ സീനിയർ ഫിസിഷ്യനും ഖത്തർ ഫൗണ്ടേഷനിലെ ചൈൽഡ് അഡ്വകസി പ്രോഗ്രാമിലെ അംഗവുമായ ഡോ. നദീം ജിലാനി പറയുന്നത്.

“ലോക്ഡൗൺ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കു കൂടാൻ കാരണമായേക്കാം. നാഷണൽ ഹോട്ട്ലൈൻ നമ്പറിലെല്ലാം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഫോൺവിളികൾ വരുന്നുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കുള്ള സാധ്യത പറഞ്ഞ് സിദ്ര മെഡിസിനിലെ ചൈൽഡ് കെയർ നമ്പറിലും ടീച്ചേഴ്സ് അടക്കമുള്ളവരുടെ ഫോൺ വിളികൾ എത്തുന്നുണ്ട്.”

“കുട്ടികളെ കൂടുതൽ സന്തോഷിപ്പിക്കാനുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ ഞങ്ങൾ മാതാപിതാക്കൾക്കു നിർദ്ദേശം നൽകുന്നുണ്ട്. കുട്ടികൾക്കു കൂടുതൽ ബോറടിക്കുന്നത് അവരുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കും.” അദ്ദേഹം പറഞ്ഞു.

ലോക്കൽ ഇൻസ്റ്റിട്യൂഷനുകളുമായി ബന്ധപ്പെട്ട് ഇതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും കെയ്ടേക്കർ, ടീച്ചേഴ്സ് എന്നിവർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button