HealthQatar

കൊറോണ വൈറസിനെക്കുറിച്ച് വ്യത്യസ്തമായ പഠനം നടത്താനൊരുങ്ങി ഖത്തർ ഫൗണ്ടേഷൻ

കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്താൻ നിരവധി ലോകരാഷ്ട്രങ്ങൾ ശ്രമം നടത്തുമ്പോൾ വ്യത്യസ്തമായ വീക്ഷണ കോണിൽ നിന്നും അതിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഖത്തർ ഫൗണ്ടേഷന്റെ ഖത്തർ ജെനോം പ്രോഗ്രാം. വ്യത്യസ്തമായ ജനവിഭാഗങ്ങളെ എങ്ങിനെയാണ് കൊറോണ വൈറസ് ബാധിക്കുകയെന്നു കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്ണായ പ്രൊഫ. അസ്മ അൽ താനിയുടെ നേതൃത്വത്തിൽ നടത്തുന്നത്.

“ചില രാജ്യങ്ങളിൽ യുവാക്കളാണ് കൊവിഡ് രോഗികളിൽ കൂടുതൽ. അതേ സമയം മറ്റു രാജ്യങ്ങളിൽ വൃദ്ധജനങ്ങളെയാണ് വൈറസ് കൂടുതൽ ബാധിക്കുന്നത്. പ്രായം വൈറസ് ബാധയേൽക്കുന്ന കാര്യത്തിൽ ഒരു പ്രധാന ഘടകമാണെങ്കിലും വിവിധ ജനസംഖ്യയിലെ വ്യത്യസ്ത വിഭാഗങ്ങളിൽ പല തരത്തിലാണ് വൈറസ് സ്വാധീനം ചെലുത്തുന്നതെന്നാണ് ഇതിൽ നിന്നും പ്രാഥമികമായി മനസിലാക്കാൻ കഴിയുന്നത്.” ഡോ. അസ്മ പറഞ്ഞു.

ഏതാണ്ട് പതിനെണ്ണായിരം വരുന്ന ആളുകളുടെ ജനിതകഘടന ശേഖരിച്ചു വെച്ചിരിക്കുന്നതു കൊണ്ട് ഖത്തർ ഫൗണ്ടേഷന് വളരെ നല്ല രീതിയിൽ ഈ പഠനം നടത്താൻ കഴിയും. നിരവധി രാജ്യങ്ങളിലെ ജനവിഭാഗത്തെ ഖത്തർ ഉൾക്കൊള്ളുന്നതു കൊണ്ട് ഒരു താരതമ്യ പഠനം നടത്താനുള്ള അവസരവും അവർക്കുണ്ട്.

കുട്ടികൾക്ക് വൈറസ് ബാധയേൽക്കുന്ന സാഹചര്യം താരതമ്യേനെ കുറവാണെന്നും അതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തുമെന്നും ഡോ. അസ്മ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button