HealthQatar

കൊവിഡ് 19: പ്രതിരോധ നടപടികൾ കടുപ്പിച്ച് കമ്മ്യൂണിറ്റി പോലീസ്

കൊവിഡ് 19 വൈറസ് പടരാതിരിക്കാനും ആളുകൾ സുരക്ഷാ നടപടികളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള കമ്മ്യൂണിറ്റി പോലീസിങ്ങ് ഡിപാർട്മെന്റ്. അൽ മീര ഹൈപർ മാർക്കറ്റിന്റെ അൽ മൻസൂറ ബ്രാഞ്ചിൽ സുരക്ഷാ നടപടികൾ ഉറപ്പു വരുത്താനുള്ള പ്രവർത്തികളുമായി കമ്മ്യൂണിറ്റി പോലീസ് രംഗത്തുണ്ടായിരുന്നു.

സാധനങ്ങൾ വാങ്ങാനെത്തുന്നവർ ക്യൂവിൽ നിൽക്കുമ്പോൾ അധികാരികൾ നിർദ്ദേശിക്കുന്ന സുരക്ഷാ അകലം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സ്ത്രീകൾക്ക് ക്യൂവില്ലാതെ തന്നെ അകത്തു കയറാമെങ്കിലും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ഈ കാര്യങ്ങൾ വിശദീകരിക്കാനും ആളുകളെ നിയന്ത്രിക്കാനും കമ്മ്യൂണിറ്റി പോലീസിലെ ഓഫീസർമാർ രംഗത്തുണ്ടായിരുന്നു. ഷോപ്പിനകത്തും ഏതാനും ഓഫീസർമാർ ഉണ്ടായിരുന്നു.

കമ്മ്യൂണിറ്റി പോലീസിന്റെ നടപടിക്ക് വലിയ സ്വീകാര്യതയാണ് ഷോപ്പിംഗിന് എത്തുന്നവർക്കിടയിൽ ലഭിച്ചത്. പല ആളുകളും സാമൂഹ്യ അകലം പാലിക്കാൻ തയ്യാറാവുന്നില്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് അതിൽ മാറ്റമുണ്ടെന്നും പലരും പ്രതികരിച്ചു. സാമൂഹിക അകലവും മാസ്ക് ധരിപ്പിക്കലും നിർബന്ധമാക്കിയ ഹൈപ്പർ മാർക്കറ്റിൽ കൈകൾ അണുമുക്തമാക്കാനുള്ള സംവിധാനവുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button