HealthQatar

കൊവിഡ് 19: സാമൂഹ്യവ്യാപനം കണ്ടെത്താനുള്ള സർവേയോട് സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറിൽ കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള സർവേയോട് സഹകരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആഹ്വാനം. അടുത്തിടെയാണ് കൊവിഡ് വൈറസ് പടർന്നതു മനസിലാക്കാൻ ആരോഗ്യ മന്ത്രാലയം സർവേ ആരംഭിച്ചത്. ഇതു വീണ്ടും തുടരുമെന്ന് അവർ വ്യക്തമാക്കി.

മൂന്നു ഹെൽത്ത് സെന്ററുകളെ കേന്ദ്രീകരിച്ചുള്ള ഡ്രൈവ് ത്രൂ സർവേയാണ് മന്ത്രാലയം നടത്തിയത്. ക്വസ്റ്റനയറും സ്രവ പരിശോധനയും വഴി നടക്കുന്ന സർവേയിൽ 2500 പേരെയാണ് പരിശോധിച്ചത്. സാധാരണ വ്യക്തികൾക്ക് പരിശോധനയിൽ പങ്കെടുക്കാൻ ഫോൺ വഴി സന്ദേശം അയക്കുകയും അവരിൽ താൽപപ്പെട്ടു വന്നവരെ പരിശോധിക്കുകയുമാണു ചെയ്യുന്നത്. ഇനിയും സന്ദേശം ലഭിക്കുന്നവർ സർവേയോടു സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷന്റെ ആംബുലൻസ് സർവീസ്, ലാബോറട്ടറി, ഖത്തർ യൂണിവേഴ്സിറ്റി എന്നിവർ സഹകരിച്ചാണ് ഈ സർവേ നടത്തുന്നത്.  അതേ സമയം ഇതിനു കൊവിഡ് ബാധയുണ്ടോ എന്നു സംശയിക്കുന്നവരെയല്ല, ഒരു പരിഗണനയുടെയും അടിസ്ഥാനത്തിലല്ലാതെ സാധാരണക്കാരെ ലിംഗം, വയസ്, വർഗം എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button