BusinessQatarUpdates

ഖത്തറിൽ കറൻസി എക്‌സ്ചേഞ്ച് സ്ഥാപനങ്ങൾ ഇന്നു മുതൽ തുറക്കും

ഇന്നു മുതൽ രാജ്യത്തെ കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി തീരുമാനമെടുത്തു. അതേ സമയം സ്ഥാപനങ്ങൾ മതിയായ സുരക്ഷാ സംവിധാനങ്ങൾ എടുത്തു കൊണ്ടു മാത്രമേ തുറക്കാവുയെന്ന് മിനിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.

നിശ്ചിത എണ്ണം ആളുകൾ മാത്രമേ സ്ഥാപനത്തിനുള്ളിൽ ഒരു സമയം പ്രവേശിക്കാൻ പാടൂ. അവർ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിച്ചിരിക്കുകയും വേണം. കൊവിഡിനെതിരെ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സ്ഥാപനങ്ങൾ പാലിക്കുകയും വേണം.

മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള പരമാവധി സമയം എട്ടു മണിക്കൂറാണ്. ഇതിൽ തൊഴിലാളിയുടെ ഡ്യൂട്ടി ആറു മണിക്കൂറാണ്. വേണമെങ്കിൽ അവർക്ക് രണ്ടു മണിക്കൂർ അധിക ഡ്യൂട്ടിയായി ചെയ്യാം. അത് ഓവർ ടൈം ഡ്യൂട്ടിയായി തന്നെ കണക്കാക്കി പ്രതിഫലം നൽകണം.

സ്ഥാപനങ്ങൾക്കു മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മാർച്ച് 26 മുതലാണ് രാജ്യത്തെ കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചത്. അതിനു ശേഷം ഇതുവരെ ഓൺലൈനായി മാത്രമേ മണി ട്രാൻസ്ഫറുകൾ നടത്താൻ കഴിഞ്ഞിരുന്നുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button