QatarUpdates

ഖത്തറിൽ ഞായറാഴ്ച മുതൽ വാണിജ്യ, സേവന പ്രവർത്തനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിൽ വാണിജ്യ, സേവന പ്രവർത്തനങ്ങളുടെ പുതിയ സമയക്രമം സർക്കാർ പ്രഖ്യാപിച്ചു. രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ വരുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ഈ നിയന്ത്രണങ്ങളിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ വില്‍ക്കുന്ന ഷോപ്പുകൾ, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് സാധനങ്ങളും പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍, കാര്‍ സർവീസുകൾ, വൈദ്യുതി, പ്ലംബിംഗ്, ഇലക്ട്രോണിക്‌സ് സർവീസുകൾ, ലോജിസ്റ്റിക് സർവീസുകൾ എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് സ്ഥാപനങ്ങള്‍, കസ്റ്റംസ് സേവനങ്ങള്‍, ഏജന്‍സികള്‍, ഫാര്‍മസികള്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഫാക്ടറികള്‍, ബേക്കറികള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

അതേ സമയം വെള്ളി, ശനി ദിവസങ്ങളിൽ നിലനിൽക്കുന്ന അവധി അതുപോലെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മാളുകളിലും ഷോപ്പിംഗ് സെൻററിലും ഉള്ള മറ്റു കടകൾ തുറക്കാനാവില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ നിയമ നടപടിയെ നേരിടേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button