HealthQatar

ഖത്തർ സ്വദേശികൾക്കിടയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദേശകാര്യ സഹമന്ത്രി

ഖത്തർ സ്വദേശികൾക്കിടയിൽ അടുത്തിടെ കൊവിഡ് രോഗം വ്യാപിക്കാൻ കാരണമായത് കുടുംബസന്ദർശനം കാരണമാണെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും ക്രൈസിസ് മാനേജ്മെന്റിന്റെ സുപ്രീം കമ്മിറ്റിയുടെ വക്താവുമായ ലുല്‍വ ബിൻത് റാഷിദ് ബിൻ മൊഹമ്മദ് അല്‍ കത്തിർ. അതു കൊണ്ടു തന്നെ ഈ പ്രശ്നങ്ങൾ തീരുന്നതു വരെ ബന്ധുക്കളെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

രണ്ടു തരത്തിലാണ് ഖത്തറിൽ കൊവിഡ് 19 വ്യാപനം നടക്കുന്നത്. വിദേശത്തു നിന്നു വന്നവർക്കും ഖത്തറിൽ തന്നെയുള്ളവർക്കിടയിലും അസുഖം കണ്ടത്തിയിട്ടുണ്ട്. ഇതിൽ വിദേശത്തു നിന്നു വന്നവർക്കുള്ള അസുഖം സാമൂഹ്യ വ്യാപനമെന്ന ഗണത്തിലാണ് പെടുന്നത്. അതേ സമയം രാജ്യത്തുള്ളവർക്ക് അസുഖം വരുന്നത് അങ്ങിനെയാണെന്നു കണക്കാക്കാനാവില്ല.

വിദേശത്തു നിന്നും വന്നവർക്ക് രോഗ സാധ്യത കൂടുതലാണ്. അതു കണക്കാക്കാതെ അവരുമായി സമ്പർക്കം പുലർത്തുകയും വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്യുന്നത് രോഗം കൂടുതൽ പടരാൻ കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button