HealthQatar

ദോഹയിലെ പന്ത്രണ്ടു ഫുഡ് ഔട്ട്ലെറ്റുകൾ മുനിസിപ്പാലിറ്റി അടപ്പിച്ചു

ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷക വിഭാഗം നടത്തിയ പരിശോധനയിൽ പന്ത്രണ്ടു ഫുഡ് ഔട്ട്ലെറ്റുകൾ അടപ്പിച്ചു. മൂന്നു മുതൽ മുപ്പതു വരെ ദിവസങ്ങളിലേക്കാണ് ഇവ അടപ്പിച്ചത്. 2020 മെയ് മാസത്തിൽ പുറത്തിറക്കിയ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഫുഡ് ഔട്ട്ലെറ്റുകൾ മുനിസിപ്പാലിറ്റി അടപ്പിച്ചത്.

അനാരോഗ്യകരമായ സാഹചര്യങ്ങളിൽ വച്ച് ഭക്ഷണം പാകം ചെയ്യുക, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് കൃത്യമായ ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക എന്നിവ കണ്ടെത്തിയതിനെ തുടർന്നാണു നടപടി എടുത്തതെന്ന് മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവിയോൺമെന്റ് പ്രസ്താവനയിൽ അറിയിച്ചു.

https://twitter.com/Baladiya1/status/1267878524821610498?s=19

മെയ് മാസത്തിൽ 1494 ഫുഡ് ഔട്ട്ലെറ്റുകളിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തിയപ്പോൾ 61 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 119083 അറവുമൃഗങ്ങളെ വെറ്റിനറി ഡോക്ടർമാർ പരിശോധിച്ചപ്പോൾ 2759 എണ്ണം ഭക്ഷ്യയോഗ്യമല്ലെന്നും മുനിസിപ്പാലിറ്റി കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button