HealthQatar

നിർദ്ദേശങ്ങൾ ലംഘിച്ചതിന് അഞ്ച് സ്വകാര്യ മെഡിക്കൽ കേന്ദ്രങ്ങൾ ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി

കൊറോണ വൈറസ് ബാധ രാജ്യത്തു വ്യാപകമായതിനെ തുടർന്ന് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കു നൽകിയ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അഞ്ച് പ്രൈവറ്റ് ഹെൽത്ത് സെന്ററുകൾ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി അടിയന്തിര സർവീസുകൾ മാത്രം ഹെൽത്ത് സെന്ററുകളിൽ നടത്തിയാൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ തീരുമാനം ലംഘിച്ചതിനെ തുടർന്നാണ് അഞ്ചു കേന്ദ്രങ്ങൾ അടച്ചു പൂട്ടിയത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ഹെൽത്ത് സെന്ററുകൾ നിർദ്ദേശങ്ങൾ തെറ്റിച്ചുവെന്നു കണ്ടെത്തിയത്.

ഏപ്രിൽ 29നു നടത്തിയ ക്യാബിനറ്റ് യോഗത്തിൽ സ്വകാര്യ ക്ലിനുക്കുകൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനമെടുത്തിരുന്നു. അടിയന്തിര സാഹചര്യമില്ലാതെ സെൻറൽ ക്ലിനിക്കുകൾ, ഡെർമറ്റോളജി, ലേസർ ക്ലിനിക്ക്, പ്ലാസ്റ്റിക് സർജറി ക്ലിനിക്, സർജറികൾ എന്നിവ പ്രവർത്തിക്കരുത്. ഇതിനു പുറമേ ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി ക്ലിനിക്കുകൾ, കോംപ്ലിമെന്ററി മെഡിസിൻ, ദീർഘകാല നഴ്സിംഗ് കരാറുകൾ ഒഴികെയുള്ള ഹോം ഹെൽത്ത്കെയർ സർവീസുകൾ, പ്രത്യേക ആവശ്യങ്ങൾക്കുള്ള ഹെൽത്ത് സെന്ററുകൾ എന്നിവയും പ്രവർത്തിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.

അതേ സമയം ഈ സെന്ററുകളിലെ ചില വിഭാഗങ്ങൾക്ക് ആധുനിക വിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ ആരോഗ്യ മന്ത്രിക്ക് അനുമതി നൽകാമെന്നും ക്യാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. മാർച്ച് 28 മുതലാണ് സ്വകാര്യ ക്ലിനിക്കുകൾക്കുള്ള നിയന്ത്രണം ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button