Qatar

12 കുടുംബങ്ങളെ തകർന്ന കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു

ബിൻ ദുർഹാം (മൻസൂറ) മേഖലയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് 12 കുടുംബങ്ങളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തകർന്ന കെട്ടിടവും ചുറ്റുമുള്ള കെട്ടിടങ്ങളും ഒഴിപ്പിച്ചതായും 12 കുടുംബങ്ങളെ ഒരു ഹോട്ടലിൽ പാർപ്പിച്ചിട്ടുണ്ടെന്നും കമ്മ്യൂണിറ്റി പോലീസിൽ നിന്ന് മാനസിക പരിചരണം ലഭിക്കുന്നുണ്ടെന്നും ഖത്തർ ടിവി അഭിമുഖത്തിൽ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അൽ മുഫ്ത പറഞ്ഞു.

സംഭവത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. തകർന്ന സമയത്ത് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button