Qatar

വില്ലകളുടെ പാർട്ടീഷനുകളുമായി ബന്ധപ്പെട്ട് 1400 നിയമലംഘനങ്ങൾ കണ്ടെത്തി മുനിസിപ്പാലിറ്റി മന്ത്രാലയം

കെട്ടിടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1985ലെ 4ആം നമ്പർ നിയമം അനുസരിച്ച് വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും ഭാഗം വെക്കലുമായി ബന്ധപ്പെട്ട ലംഘനം തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കി.

2021ൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വില്ലകളുടെ ഭാഗം വെക്കലുമായി ബന്ധപ്പെട്ട് 1,400 ലംഘനങ്ങൾ രേഖപ്പെടുത്തി. എല്ലാ കേസുകളും ആവശ്യമായ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മുനിസിപ്പൽ നിയമങ്ങളുടെ ലംഘനങ്ങൾ തടയുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന്റെ സെർച്ച് ആൻഡ് ഫോളോ-അപ്പ്, പ്രിവന്റീവ് സെക്യൂരിറ്റി, അൽ ഫസ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റികളിലുടനീളം പരിശോധന കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്.

അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ ആരംഭിച്ച കാമ്പെയ്‌നിൽ ഫാമിലി റെസിഡൻഷ്യൽ ഏരിയകളിലെ ലേബർ ക്യാമ്പുകൾ നിരോധിക്കുന്ന 130 നിയമ ലംഘനങ്ങൾ, ബിൽഡിംഗ് റെഗുലേഷൻ നിയമത്തിന്റെ 130 ലംഘനങ്ങൾ, പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ 14 ലംഘനങ്ങൾ, ഭക്ഷണം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ 4 ലംഘനങ്ങൾ എന്നിവ രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button