HealthQatar

ഖത്തറിൽ അവയവദാനത്തിനു രജിസ്റ്റർ ചെയ്തവരിൽ 39 ശതമാനം വർദ്ധനവ്

ദേശീയ തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകളുടെ ഫലമായി, രാജ്യത്ത് അവയവദാനത്തിനു രജിസ്റ്റർ ചെയ്തവരുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ 39 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

മാർച്ച് 31ഓടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത അവയവ ദാതാക്കളുടെ എണ്ണം 480,751 ആയി. 2019 മെയ് മാസത്തിൽ രജിസ്റ്റർ ചെയ്ത അവയവ ദാതാക്കളുടെ എണ്ണം 354,000 ആയിരുന്നത് 2021 ജൂണിൽ 452,000 ആയി വർധിച്ചിരുന്നു.

രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണത്തിലുള്ള മാറ്റം അവയവദാനത്തിലും കാണുന്നുണ്ടെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും ഖത്തർ സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ ഡയറക്ടറുമായ ഡോ. യൂസഫ് അൽ മസ്‌ലമാനി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button