Qatar

ആറാമത് മഹസീൽ ഫെസ്റ്റിവൽ ഇന്നാരംഭിക്കും

കത്താര കള്‍ചറല്‍ വില്ലേജ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് മഹസീല്‍ ഫെസ്റ്റിവല്‍ ഇന്നാരംഭിക്കും. മാര്‍ച്ച് 12 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണു നടക്കുക.

ഖത്തറി ഫാമുകള്‍ക്കും ഹരിതഗൃഹങ്ങള്‍ക്കും പുറമേ ഭക്ഷ്യ ഉല്‍പാദനം, കന്നുകാലികള്‍, കോഴി വളര്‍ത്തല്‍ എന്നിവയില്‍ വ്യാപൃതരായ ദേശീയ കമ്പനികളാണ് ഇതിൽ പങ്കെടുക്കുക. മേളയില്‍ 38 സ്റ്റാളുകളാണുള്ളത്. മാര്‍ച്ച് 12ന് ശേഷം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി മെയ് 15 വരെ ഫെസ്റ്റിവൽ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button