HealthQatar

72 മണിക്കൂറിനിടെ 3000 ബെഡുകൾ ഒരുക്കി ഖത്തർ, കൂടുതൽ സജ്ജീകരണങ്ങൾ വരുന്നു

പൊതു ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കൊറോണ വ്യാപനം തടയുന്നതിനുള്ള ചികിത്സക്കു വേണ്ടി 3000 ബെഡുകൾ ഒരുക്കി അഷഗൽ പബ്ലിക്ക് വർക്ക് അതോറിറ്റി. എഴുപത്തിരണ്ടു മണിക്കൂറിനിടെയാണ് ഇത്രയും സൗകര്യങ്ങൾ അഷഗൽ തയ്യാറാക്കിയത്. ഇതിനു പുറമേ 8500 ബെഡുകൾ കൂടി ചികിത്സക്കായി ഒരുക്കാനുള്ള പ്രവർത്തനങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്.

മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാവുന്നതോടെ ഉമ്മ് സലാലിലുള്ള കോംപ്ലക്‌സിൽ 12500 പേർക്കു ചികിത്സക്കുള്ള സൗകര്യമാണ് ഒരുങ്ങുകയെന്ന് അഷഗൽ ട്വിറ്ററിൽ അറിയിച്ചു. BPD എഞ്ചിനീയറായ ഫാത്തിമ അൽ മീറും ഇക്കാര്യം ഉറപ്പു തന്നിട്ടുണ്ട്.

ഫീൽഡ് ക്വാറന്റൈൻ ഹോസ്പിറ്റലിൽ 600 പേർക്ക് കായികവൃത്തികളിൽ ഏർപ്പെടാനും 900 പേർക്ക് ഒറ്റയടിക്ക് ഭക്ഷണം നൽകാനുള്ള സജ്ജീകരണങ്ങളുമുണ്ടെന്ന് മറ്റൊരു BPD എഞ്ചിനീയറായ താഫിർ അൽ അഹ്ബാദി പറഞ്ഞു. സുരക്ഷാ അകലം പാലിച്ചു തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.

കോൺട്രാക്ടേഴ്സും വിതരണക്കാരുമുൾപ്പെടെ സ്വകാര്യ മേഖലയിൽ ഉള്ളവരുടെ സഹകരണത്തിനും പിന്തുണക്കും അഷഗൽ നന്ദി അറിയിച്ചു. ഇത്ര വേഗത്തിൽ പണി പൂർത്തിയാക്കുന്നതിൽ അവരുടെ സഹകരണം നിർണായകമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button