CRIMEQatar

ഖത്തറിലേക്കു ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്കു ഹാഷിഷ് കടത്താനുള്ള ശ്രമം ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ മാരിടൈം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. 4.05 കിലോഗ്രാം ഭാരമുള്ള ഹാഷിഷ്, പച്ചക്കറികൾ കൊണ്ടുപോകുന്ന ട്രക്കിന്റെ എൻജിനിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും വകുപ്പു നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button