InternationalQatar

ഖത്തറിൽ താമസിക്കുന്ന ജിംനാസ്റ്റിന് ലോക റെക്കോർഡ്

ദോഹ ആസ്ഥാനമായുള്ള ഒരു ജിംനാസ്‌റ്റ് ഇതുവരെ ആരും ശ്രമിച്ചിട്ടില്ലാത്ത പുതിയൊരു ലോക റെക്കോർഡ് സ്വന്തം പേരിലാക്കി. നിലവിൽ ദോഹയിൽ താമസിക്കുന്ന മൊറോക്കോയിൽ നിന്നുള്ള അയൂബ് തൗബെ 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ തവണ സിംഗിൾ ലെഗ് ബാക്ക്‌വേർഡ് സോമർസോൾട്ട് നടത്തിയതിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.

അര മിനിറ്റിനുള്ളിൽ അയൂബിന് ആകെ 12 തവണ ഇതു നടത്താൻ കഴിഞ്ഞു. നീണ്ട വർഷത്തെ പരിശീലനത്തിനും കഠിനാധ്വാനത്തിനും ശേഷമുള്ള വ്യക്തിപരമായ നേട്ടമാണിത്, എന്നെയും എന്നെ വിശ്വസിച്ച എല്ലാവരെയും കുറിച്ച് ഞാൻ അഭിമാനിക്കുന്നു.” ഇൻസ്റ്റാഗ്രാമിൽ, അയൂബ് ഈ നേട്ടത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CWXu2SdPJTR/?utm_medium=copy_link

“ഔദ്യോഗികമായി 88 കിലോഗ്രാം ഭാരമുള്ള കാറ്റഗറിയിൽ 30 സെക്കൻഡിനുള്ളിൽ 12 വൺ സിംഗിൾ ബാക്ക് സോമർസോൾട്ട് നടത്തി ലോക റെക്കോർഡ് നേടുക ബുദ്ധിമുട്ടാണ്. ഉടൻ തന്നെ ഈ റെക്കോർഡ് ഞാൻ വീണ്ടും തകർക്കും.” അയൂബ് പറഞ്ഞു.

ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു കാൽ മാത്രം കുത്തി വായുവിൽ ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതാണ് സോമർസോൾട്ട് ഒരു കാലിൽ തുടർച്ചയായി ഇതു ചെയ്യാൻ ആഗോളതലത്തിൽ കുറച്ച് ആളുകൾക്ക് മാത്രമേ കഴിയൂ, അയൂബ് അവരിൽ ഒരാളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button