Qatar
അൽ ബിദ്ദ പാർക്കിൽ ദേശീയ കായികദിനം ആഘോഷിച്ച് അമീർ, വീഡിയോ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ചൊവ്വാഴ്ച അൽ ബിദ്ദ പാർക്കിൽ ഖത്തറിന്റെ ദേശീയ കായിക ദിനം ആഘോഷിച്ചു. തന്റെ ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റിലൂടെ എല്ലാവർക്കും ആസ്വാദ്യകരമായ ഒരു ദിനവും അദ്ദേഹം ആശംസിച്ചു.
“ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ച ഈ അസാധാരണ വർഷത്തിൽ നമ്മൾ ആചരിക്കുന്ന കായിക ദിനത്തിൽ, വ്യായാമം അനിവാര്യമായ ആരോഗ്യകരവും സാമൂഹികവുമായ പെരുമാറ്റമായി തുടരുന്നു. എല്ലാവർക്കും ആസ്വാദ്യകരമായ ദിവസം ആശംസിക്കുന്നു.” അമീർ കുറിച്ചു.
The Amir H H Sheikh Tamim bin Hamad Al Thani walking at the Al Bidda Park in the morning to mark Qatar National Sport Day. Video: Amiri Diwan#QatarNationalSportDay#Qatar #QNSD2021 pic.twitter.com/x2OLJyh3hT
— The Peninsula Qatar (@PeninsulaQatar) February 9, 2021