EducationQatar

സ്വകാര്യ സ്കൂൾ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, നിർദ്ദേശവുമായി വിദ്യാഭ്യാസമന്ത്രാലയം

സ്വകാര്യ സ്കൂളുകളിലും പ്രീ സ്കൂളുകളിലും 2021-22 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയകൾ ആരംഭിച്ചു. ഒക്ടോബർ 14 വരെയാണ് രജിസ്ട്രേഷൻ സമയമെങ്കിലും രാജ്യത്തിനു പുറത്തുള്ള വിദ്യാർത്ഥികൾക്ക് ജനുവരി വരെ രജിസ്റ്റർ ചെയ്യാൻ കഴിയും.

ഓരോ പാഠ്യപദ്ധതിക്കും സ്കൂളിനും വ്യത്യസ്തമായ ചട്ടങ്ങളുള്ളതു കൊണ്ട് ഏത് വിദ്യാഭ്യാസ സമ്പ്രദായമാണ് സ്വന്തം കുട്ടികൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കാൻ സ്വകാര്യ വിദ്യാഭ്യാസകാര്യ മേഖലയെ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കൾക്ക് നിർദ്ദേശം നൽകി.

325 സ്വകാര്യ സ്കൂളുകളും പ്രീ സ്കൂളുകളും 30 വ്യത്യസ്ത പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത് മാതാപിതാക്കൾക്ക് വൈവിധ്യമാർന്ന ഓപ്ഷനുകൾ നൽകുന്നുവെന്നും സ്വകാര്യ സ്‌കൂൾ ലൈസൻസിംഗ് വിഭാഗം (പി‌എസ്‌എൽ‌ഡി) ഡയറക്ടർ ഹമദ് അൽ-ഗാലി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പബ്ലിക് സർവീസ് പോർട്ടലിൽ രാജ്യത്തെ സ്വകാര്യ സ്കൂളുകൾ, അവയിലെ പാഠ്യപദ്ധതികൾ, ഫീസ് നിരക്ക് എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button