QatarSports

AFC ഏഷ്യൻ കപ്പ് ഖത്തർ 2023ന്റെ ഔദ്യോഗിക മസ്കോട്ടിന്റെ അനാച്ഛാദനം ഡിസംബർ 1ന്

AFC ഏഷ്യൻ കപ്പ് ഖത്തർ 2023ന്റെ പ്രാദേശിക സംഘാടക സമിതി (LOC) ടൂർണമെന്റിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ ഫുട്ബോൾ അനുഭാവികളെയും പൊതുജനങ്ങളെയും ക്ഷണിക്കുന്നു. 2023 ഡിസംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 6:30ന് ബറാഹത്ത് മഷീറബിലാണ് ചടങ്ങ്.

ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദനം ടൂർണമെന്റിലേക്കുള്ള വഴിയിലെ സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് എൽഒസി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ അൽ കുവാരി പറഞ്ഞു. പ്രവേശനം എല്ലാവർക്കും സൗജന്യമാണ്.

“ഖത്തറിലെയും ഭൂഖണ്ഡത്തിലുടനീളമുള്ള ആരാധകർക്കിടയിലും ടൂർണമെന്റിന്റെ ആവേശം വർദ്ധിക്കുന്നതിനാൽ, ഭാഗ്യചിഹ്നത്തിന്റെ അനാച്ഛാദനത്തിൽ പങ്കെടുക്കാൻ ഖത്തറിലെ എല്ലാവരേയും ഞാൻ ക്ഷണിക്കുന്നു.” അൽ കുവാരി പറഞ്ഞു. “മാസ്കോട്ടുകൾ ടൂർണമെന്റ് അനുഭവത്തിന്റെ അവിഭാജ്യ ഘടകമാണ്, ആരാധകരും മത്സരവും തമ്മിൽ മികച്ച ബന്ധം സൃഷ്ടിക്കും.”

ടൂർണമെന്റിനുള്ള ടിക്കറ്റ് വിൽപ്പന ഇപ്പോഴും തുടരുകയാണ്. ടൂർണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റ് വഴി ആരാധകർക്ക് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം.

ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില 25 QAR മുതൽ ആരംഭിക്കുന്നു. 2024 ജനുവരി 12നും ഫെബ്രുവരി 10നും ഇടയിൽ സ്റ്റേഡിയത്തിലുടനീളം 51 മത്സരങ്ങൾ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button