QatarSports

30 വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് അമീർ കപ്പ് അൽ അറബി സ്വന്തമാക്കി

മെയ് 12 വെള്ളിയാഴ്ച അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അൽ സദ്ദിനെ 3-0ന് മറികടന്ന്, അമീർ കപ്പ് കിരീടത്തിനായുള്ള 30 വർഷത്തെ കാത്തിരിപ്പിന് അൽ അറബി വിരാമമിട്ടു. സിറിയൻ ഫോർവേഡ് ഒമർ അൽ സോമ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി.

ആദ്യ പകുതിയിൽ അൽ സാദിനെ നന്നായി ചെറുത്ത അൽ അറബി ഇടവേളയ്ക്ക് ശേഷം അവരുടെ ആക്രമണ ശേഷി അഴിച്ചുവിട്ട് ഒമ്പതാം തവണയും കിരീടം ഉയർത്തി. 1992-93 സീസണിന ശേഷമുള്ള അവരുടെ ആദ്യത്തെ കിരീടമാണിത്.

കളിയുടെ ആദ്യ മണിക്കൂറിൽ അൽ സദ്ദ് മികച്ച ടീമായി തോന്നിയെങ്കിലും, 62 ആം മിനിറ്റിൽ ഒരു മികച്ച ഹെഡ്ഡറിലൂടെ അൽ അറബിയെ സിറിയൻ ഫോർവേഡ് മുന്നിലെത്തിച്ചു.

90ആം മിനിറ്റിൽ പകരക്കാരനായ ഹമീദ് ഇസ്മയിൽ അൽ അറബിയുടെ മുൻതൂക്കം രണ്ടാക്കിയതിനു ശേഷം സ്റ്റോപ്പേജ് ടൈമിന്റെ എട്ടാം മിനിറ്റിൽ നേടിയ ഗോളിലൂടെ ഒമർ അൽ സോമ വിജയം ഉറപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button