HealthQatar

ഖത്തറിലെ കൊവിഡ് തരംഗം ഉയർന്ന തലത്തിലെത്തിയിട്ടില്ല, ഏതാനും ആഴ്ചകൾ കൂടി മൂന്നാം തരംഗം തുടരുമെന്ന് അൽ ഖാൽ

ഭാവിയിൽ ഉണ്ടാകാനിടയുള്ള കൊവിഡ് തരംഗങ്ങൾക്കായി നാം തയ്യാറെടുക്കണമെന്നും നിലവിലുള്ള തരംഗത്തെ മറികടക്കാൻ എല്ലാവരും ഒന്നിക്കണമെന്നും കോവിഡ്-19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) സാംക്രമിക രോഗങ്ങളുടെ തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖൽ പറഞ്ഞു.

“മൂന്നാം തരംഗം നിരവധി ആഴ്ചകൾ തുടരുമെന്നാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതുവരെയും അത് ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിട്ടില്ല. വരും ആഴ്‌ചകളിൽ അത്ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ധാരാളം അണുബാധകൾ രേഖപ്പെടുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസിനെ നേരിടാൻ ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊണ്ട് ഫലമുണ്ടെന്നും ഖത്തർ ടിവിയോട് സംസാരിച്ച ഡോ. അൽ ഖൽ വിശദീകരിച്ചു. ഭൂരിപക്ഷം അണുബാധകളും മിതമായതാണെന്നും അതു മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങൾ ഒരു ചെറിയ കാലയളവിൽ മാത്രമേ നീണ്ടുനിൽക്കുന്നുള്ളൂവെന്നും ചില കേസുകളിൽ മാത്രമേ വൈദ്യസഹായം ആവശ്യമുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.

പനി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കാനും ധാരാളം ദ്രാവകങ്ങൾ കുടിക്കാനും നല്ല പോഷകാഹാരം നിലനിർത്താനും ഞാൻ രോഗികളെ ഉപദേശിക്കുന്നു. കൂടാതെ, 300,000ത്തിലധികം ആളുകൾക്ക് ബൂസ്റ്റർ ഷോട്ട് നൽകുകിയെന്നും വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button