InternationalQatar

നിരവധി തൊഴിലവസരങ്ങളുമായി അൽ മറായി വീണ്ടും ഖത്തർ വിപണിയിലേക്ക്

ഖത്തർ വിപണിയിലേക്കു തിരിച്ചു വരാൻ സൗദിയിലെ പ്രമുഖ ക്ഷീര ഉൽപന്നങ്ങളുടെ കമ്പനിയായ അൽ മറായ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സെയിൽസ്മാൻ, ഡ്രൈവർ, സൂപ്പർവൈസർ, മെർച്ചൻഡൈസർ തുടങ്ങിയ പതിനൊന്ന് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് അൽ മറായ് പരസ്യം പുറത്തിറക്കി.

ഉപരോധത്തിനു മുൻപ് ഖത്തർ പാലിനും പാലുൽപന്നങ്ങൾക്കും ആശ്രയിച്ചിരുന്നത് അൽ മറായി കമ്പനിയെ ആയിരുന്നു. ഉപരോധം ഏർപ്പെടുത്തിയത് കമ്പനിക്ക് വലിയ നഷ്ടം വരുത്തിയപ്പോൾ ബലദന എന്ന സംരംഭം ആരംഭിച്ച് ഖത്തർ സമർത്ഥമായി പാലുൽപന്നങ്ങളുടെ പ്രതിസന്ധിയെ മറികടന്നു.

വലിയ വിജയം നേടിയ ബലദന ഉപരോധത്തിനെതിരെയുള്ള ഖത്തർ ജനതയുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായാണ് അറിയപ്പെട്ടത്. പാലുത്പാദനത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചതിനു പുറമെ ബലദന ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക്  കയറ്റുമതി ചെയ്യുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അൽ മറായ് വീണ്ടും ഖത്തറിലേക്കു വരുന്നത്.

Related Articles

5 Comments

  1. My self Rashid
    Iam graduate bachelor of commerce
    I have experience in Ali bin Ali sales
    Iam looking for sales man job
    I have Qatar valid driving license
    Date of birth is 1994-10-07

  2. May qualification : Higher secondary under
    state secondary
    examination.
    Degree ( BA) under Calicut university.
    Experience:Billing and Data entry in Young life Trading wukair Doha
    Presently working: SIKA car service in
    Purchase and billg and inventory.

Leave a Reply

Your email address will not be published. Required fields are marked *

Back to top button