QatarSports

റൊണാൾഡോ കളിക്കില്ലെങ്കിലും അൽ നസ്ർ വെല്ലുവിളിയാണെന്ന് അൽ ദുഹൈൽ പരിശീലകൻ

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നു രാത്രി നടക്കുന്ന നിർണായക എഎഫ്‌സി ചാമ്പ്യൻസ് ലീഗ് (എസിഎൽ) പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെങ്കിലും അൽ നാസർ കടുത്ത പോരാട്ടം നടത്തുമെന്ന് അൽ ദുഹൈൽ കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ പറഞ്ഞു.

ഖത്തറിലെ ആരാധകർക്ക് കടുത്ത നിരാശയുണ്ടാക്കിയ തീരുമാനമാണ് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോ കളിക്കില്ലെന്നത്. ക്ഷീണം കാരണമാണ് താരം മത്സരത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് അൽ നാസർ കോച്ച് ലൂയിസ് കാസ്ട്രോ പറഞ്ഞു.

ദോഹയിൽ പോർച്ചുഗൽ താരത്തെ കാണാൻ ആരാധകർ ആഗ്രഹിച്ചിരുന്നു, മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കഴിഞ്ഞ മാസം ആരംഭിച്ചതു മുതൽ ഔട്ട്‌ലെറ്റുകളിൽ നീണ്ട ക്യൂകൾ രൂപപ്പെടുന്നതും ടിക്കറ്റുകൾക്കായി ആരാധകർ തിരക്കു കൂട്ടുന്നതും കണ്ടിരുന്നു.

രണ്ടാഴ്‌ച മുമ്പ് അൽ ദുഹൈൽ ആദ്യ പാദത്തിനായി റിയാദ് സന്ദർശിച്ചപ്പോൾ അൽ നാസർ 4-3 എന്ന സ്കോറിൽ വിജയം നേടിയിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ഘട്ടത്തിലേക്കു മുന്നേറാൻ അൽ ദുഹൈലിന് വിജയം അനിവാര്യമാണ്. രാത്രി 9നാണ് മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button